വിവാദ പ്രസംഗം: ശ്രീധരൻ‍പിള്ള ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ


 

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാദ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ശ്രീധരൻപിള്ള ചട്ടലംഘനം നടത്തിയെന്ന് കളക്ടർ കെ. വാസുകി കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരൻ‍പിള്ളയ്ക്കെതിരെ രൂക്ഷവിമർശനവുമായി മീണ രംഗത്തെത്തിയത്.

ഒന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നവരെ എങ്ങനെ വിശ്വസിക്കുമെന്ന് മീണ പറഞ്ഞു. ‘എന്തെങ്കിലും പറഞ്ഞിട്ട്, സാർ തെറ്റായിപ്പോയി മാപ്പാക്കണം കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും. ഞാനിനി ആവർ‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മീണ കൂട്ടിച്ചേർത്തു. 

You might also like

Most Viewed