കേരളം നാളെ വിധി എഴുതും; പോളിംഗ് സാധനങ്ങളുടെ വിതരണം ആരംഭിച്ചു


 

തിരുവനന്തപുരം: ഒന്നൊര മാസം നീണ്ട പ്രചാരണങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ‍ കേരളം നാളെ വിധി എഴുതും. ആവേശത്തോടെയുള്ള കൊട്ടിക്കലാശത്തിനുശേഷം ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സ്ഥാനാർത്ഥികൾക്ക് മുന്നിൽ ബാക്കിയുള്ളത്. രാവിലെ മുതൽ പോളിംഗ് സാധങ്ങളുടെ വിതരണം നടക്കും. 

2,61,51,534 വോട്ടർ‍മാരാണ് സംസ്ഥാനത്തുള്ളത്. 174 ട്രാൻസ്‌ജെന്റർമാരും 1,26,84,839 പുരുഷന്മാരും 1,34,66,521 സ്ത്രീകളും വോട്ടേഴ്‌സ് ലിസ്റ്റലുണ്ട്. 867 മോഡൽ പോളിംഗ് േസ്റ്റഷനുകളാണ് സംസ്ഥാനത്തുള്ളത്. വനിതകൾക്ക് സന്പൂർണ നിയന്ത്രണമുള്ളവ 240 എണ്ണം. പ്രശ്‌ന സാധ്യതയുള്ള 3621 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ട്. മുപ്പത്തയ്യായിരത്തിൽപ്പരം വോട്ടിംഗ് മെഷീനുകളും മുപ്പത്തിരണ്ടായിരത്തിൽപ്പരം കണ്‍ട്രോൾ യൂണിറ്റുകളും നാൽപ്പത്തി നാലായിത്തിൽപ്പരം ബാലറ്റ് യൂണിറ്റുകളും പ്രവർത്തിക്കും. 57 കന്പനി കേന്ദ്രസേനയാണ് സുരക്ഷയ്ക്കായി എത്തിയിരിക്കുന്നത്. 55 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുക. 257 സ്‌ട്രോംഗ് റൂമുകൾ ഉണ്ടാകും. 2310 കൗണ്ടിംഗ് സൂപ്പർവൈസർമാരെ നിയോഗിക്കും. ഓരോ നിയമസഭാ മണ്ധലങ്ങളിലും അഞ്ചുവീതം വിവിപാറ്റുകൾ എണ്ണി കണക്കുകൾ ഉറപ്പുവരുത്തും.

You might also like

Most Viewed