കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കും; കർശന നടപടിക്ക് നിർദ്ദേശിച്ച് ഡി.ജി.പി


ബസ് യാത്രികരെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ബെംഗളൂരു സർവ്‍വീസ് നടത്തുന്ന കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കും. ഗതാഗത കമ്മീഷണറാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് പിടിച്ചെടുക്കും. പരാതിയുടെ അടിസ്ഥാനത്തിൽ കന്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനമേറ്റവരുടെ മൊഴിയെടുത്തശേഷം പ്രതികൾക്കെതിരെ കൂടുതൽ കുറ്റം ചുമത്തും. കേടായ ബസിനുപകരം ബദൽ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടതിനാണ് യുവാക്കളെ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചത്. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോയ സുരേഷ് കല്ലട ബസാണ് അർദ്ധരാത്രി നടുറോഡിൽ കേടായത്. ബെംഗളൂരുവിൽ വിദ്യാർത്ഥികളായ 3 പേരെയാണ് ജീവനക്കാരും മറ്റും സംഘം ചേർന്ന് മർദ്ദിച്ചത്. 

You might also like

Most Viewed