പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: അ​റ​സ്റ്റ് സി.​ബി.ഐ വരുമെന്ന് കണ്ടതോടെ


തിരുവനന്തപുരം: കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.പി.എം നേതാക്കളുടെ അറസ്റ്റ് സി.ബി.ഐ അന്വേഷണം വരുമെന്ന് കണ്ടതോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റിലായ സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയേയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയേയും രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള അറസ്റ്റ് നാടകമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുക വഴി അവരെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും ആരോപിച്ച ചെന്നിത്തല സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും കൂട്ടിച്ചേർത്തു.

You might also like

Most Viewed