വിജയം ഉറപ്പെന്ന് തൃശ്ശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി


തൃശ്ശൂർ: തൃശ്ശൂരില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍. തനിക്ക് പരാജയഭീതി ഉണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വാർത്തകൾ തെറ്റാണെന്നും ഇരുപത്തി അയ്യായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷമുണ്ടാകും. ബി.ജെ.പി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രതാപന്‍ തൃശ്ശൂരില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് ടി.എന്‍ പ്രതാപന്‍ ഇന്നലെ ആശങ്ക പങ്കുവെച്ചത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വവും ആര്‍.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനവും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകളില്‍ വിള്ളലുണ്ടാക്കി. മുന്നാക്ക സമുദായ വോട്ടുകള്‍ മാത്രമല്ല ധീവര സമുദായ വോട്ടുകള്‍ വരെ സ്വാധീനിച്ചു. 48 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകളിലൂടെ ഇത് മറികടക്കാന്‍ കഴിയുമെങ്കിലും തിരിച്ചടി കരുതിയിരിക്കണമെന്നും പ്രതാപന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ 20 സീറ്റുകളിലും വിജയിക്കുമെന്നാണ് യോഗത്തിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്.

You might also like

Most Viewed