അമേഠിയിൽ രാഹുൽ ഗാന്ധി തോറ്റു, അത്ര വരില്ല പൊന്നാനിയിലെ തോൽവി: പി.വി അൻവർ


മലപ്പുറം: രാഹുൽ ഗാന്ധിയുടെ അമേഠിയിലെ തോൽവി വച്ചു നോക്കുന്പോൾ പൊന്നാനിയിൽ താൻ പരാജയപ്പെട്ടതു നിസാരമെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി പി.വി. അൻവർ. ഇ.ടി. മുഹമ്മദ് ബഷീറിനോടു പൊന്നാനിയിൽ പരാജയപ്പെട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമർശകർ ഇക്കാര്യം മനസിലാക്കണമെന്നും വോട്ടിനു വേണ്ടി താൻ ഒരു വർഗീയ ശക്തികളുടെയും പിന്നാലെ പോയിട്ടില്ലെന്നും അൻവർ പറഞ്ഞു. പൊന്നാനിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയോട് 1.93 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അൻവർ പരാജയപ്പെട്ടത്. മലപ്പുറത്തേക്ക് മാറാൻ ആലോചിച്ച ഇ.ടി. മുഹമ്മദ് ബഷീർ പിന്നീട് പാർട്ടി നിർബന്ധത്തിന് വഴങ്ങി പൊന്നാനിയിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. 

പൊന്നാനിയിൽ തോറ്റാൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്നും കുട്ടികളെയും കുടുംബത്തെയും കച്ചവടവുമൊക്കെ നോക്കി ജീവിക്കുമെന്നും അൻവർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വിവാദമായതോടെ നിലപാട് മാറ്റി. പൊന്നാനിയിൽ ജയിച്ചുകയറുമെന്നും അപ്പോൾ നിലന്പൂരിൽ രാജിവയ്ക്കുമെന്നുമാണ് താൻ പറഞ്ഞതെന്ന് എം.എൽ.എ വിശദീകരിച്ചു.

You might also like

Most Viewed