കുമ്മനത്തിന്റെ പരാജയം: തല മൊട്ടയടിച്ച് സംവിധായകൻ അലി അക്ബർ


 

തിരുവനന്തപുരം ലോക്‌സഭ മണ്ധലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി തോറ്റതിന് പിന്നാലെ തലമൊട്ടയടിച്ച് സംവിധായകൻ അലി അക്ബർ. കുമ്മനം പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കുമ്മനം എട്ടുനിലയിൽ പൊട്ടുകയായിരുന്നു. ഇതോടെയാണ് വാക്ക് പാലിച്ച് അലി അക്ബർ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ ഫോട്ടോ പങ്കുവച്ച് അദ്ദേഹം സംഘി ഡാ എന്നും കുറിച്ചു. കൂടെ നിന്നവർക്കും മോദിയെ തെരഞ്ഞെടുത്തവർക്കും നന്ദിയെന്നും അലി അക്ബർ പറഞ്ഞു.

അലി അക്ബർ പറഞ്ഞവാക്ക് വാക്ക് പാലിച്ച് ഫേ‌സ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തു. 

പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവൻ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബി.ജെ.പി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം, കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം.

You might also like

Most Viewed