തോൽവിയ്ക്ക് ശേഷം കുടുംബത്തോടൊപ്പം സിനിമ കാണാനെത്തി എം.ബി രാജേഷ്


 

പാലക്കാട്: പാലക്കാട്ട് അടിതെറ്റിയ സിറ്റിംഗ് എം.പി എം.ബി രാജേഷ് പിരിമുറുക്കം തീർത്തത് കുടുംബത്തോടൊപ്പം സിനിമ കണ്ടാണ്. രാഷ്ട്രീയത്തിൽ ജയപരാജയങ്ങളൊക്കെ സാധാരണമെന്നാണ് രാജേഷിന്റെ പക്ഷം. ‘ഇഷ്ക്’ വളരെ നല്ല സിനിമയാണെന്നും ഒത്തിരി ഇഷ്ടമായെന്നും രാജേഷ് പറഞ്ഞു. വോട്ടെണ്ണൽ തുടങ്ങിയത് മുതലുള്ള പിരിമുറുക്കം. നിരവധി ഫോൺകോളുകൾ. പാർട്ടി ഓഫീസിൽ നിന്നും വൈകിട്ട് വീട്ടിലേക്ക് മടങ്ങിയ രാജേഷ് സെക്കന്റ് ഷോയ്ക്കാണ് കുടുംബത്തോടൊപ്പം ഇഷ്ക് കാണാനെത്തിയത്. 

ഇഷ്ക് തനിക്കും മക്കൾക്കും ഏറെ ഇഷ്ടമായി. കുടുംബത്തോടൊപ്പമല്ലേ രാഷ്ട്രീയമൊക്കെ നമുക്ക് പിന്നെ ചർച്ച ചെയ്യാമെന്നായി രാജേഷ്. തോൽവി മറക്കാനാണോ തിയേറ്ററിലെത്തിയതെന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ ജയവും തോൽവിയും സാധാരണമാണെന്നും രാജേഷ് പറഞ്ഞു. 30 വർഷത്തെ രാഷ്ട്രീയാനുഭവമുള്ള താൻ എം.പിയായത് പത്ത് വർഷം മാത്രമാണ്. അതിനാൽ തോൽവിയെ ആ വിധത്തിൽ തന്നെ കാണാനാകുമെന്നും എം.ബി രാജേഷ് പറഞ്ഞു.  

You might also like

Most Viewed