ഒപ്പം നടന്ന ബി.ജെ.പിക്കാർ സുരേന്ദ്രന്‍റെ കാലു വാരിയെന്ന് പി.സി ജോർജ്


കോട്ടയം: ഒപ്പം നടന്ന ബി.ജെ.പിക്കാർ പത്തനംതിട്ടയിലെ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്‍റെ കാലു വാരിയെന്ന് പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ്. ന്യൂനപക്ഷത്തെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനായില്ലെന്നും പത്തനംതിട്ടയിലെയും തിരുവനന്തപുരയെും തോൽവി ബി.ജെ.പി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.  

പി.സി ജോർജിന്‍റെ മണ്ധലമായ പൂഞ്ഞാറിൽ കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. പൂഞ്ഞാർ മണ്ധലത്തിൽ യു.ഡി.എഫാണ് ഒന്നാമത്. എൽ.ഡി.എഫ് രണ്ടാമത് നിൽക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് പി.സി. ജോർജ് എൻ.ഡി.എയിൽ ചേർന്നത്. പൂഞ്ഞാറിലുൾപ്പെടെ സുരേന്ദ്രന് ഇത് തിരിച്ചടിയായി.  ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടന്നത്. ശബരിമല സജീവ ചർച്ചയായ മണ്ധലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്‍റണി മികച്ച വിജയം നേടി.

You might also like

Most Viewed