കണ്ണൂർ വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യുവാവ് പിടിയിൽ


 

കണ്ണൂർ: ഡബിൾ ബാരൽ ഗണ്ണിൽ ഉപയോഗിക്കുന്ന തിരയുമായി വിശാഖപട്ടണം സ്വദേശി കണ്ണൂർ എയർപോർട്ടിൽ അറസ്റ്റിലായി. ഈസ്റ്റ് ഗോദാവരി സ്വദേശി മുകേഷ് മട്ടാല (29)ആണ് കുവൈത്തിൽ നിന്നെത്തി ഹൈദരാബാദിലേക്ക് കണക്ഷൻ ഫ്ലൈറ്റിൽ പോകാനിരിക്കെ പിടിയിലായത്. ഇൻഡിഗോ വിമാനത്തിൽ ഇന്നലെ വൈകിട്ട് 3.55 നാണ് ഇയാളെത്തിയത്. 11 മണിയ്ക്ക് ഹൈദരാബാദിൽ പോകാനായിരുന്നു ലക്ഷ്യം. ഇതിനിടെ പുറത്തിറങ്ങി വീണ്ടും അകത്ത് കയറാനുള്ള ശ്രമത്തിനിടെ സ്കാനിംഗിൽ കുടുങ്ങുകയായിരുന്നു. 

ഈജിപ്തുകാരനായ സുഹൃത്ത് നൽകിയതാണെന്നും കുട്ടികൾക്ക് കാണിക്കാൻ കൊണ്ട് വന്നതാണെന്നും നിയമപരമായ നൂലാമാലകൾ അറിയില്ലെന്നും ഇയാൾ പറയുന്നു. ഇയാൾക്ക് സ്വന്തമായി ലൈസൻസോ തോക്കോ ഇല്ലെന്നാണ് പൊലീസ് നിഗമനം. 2020 വരെ വിസയുള്ള ഇയാൾ ലീവീന് വന്നതാണ്. 3 റെഡ്/ 25 (1) − ബി) (എ) ഓഫ് ആംസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. 12 എം.എം കാറ്ററിഡ്ജ് ഇനത്തിൽ പെടുന്നതാണ് പിടികൂടിയ തിര. ആംസ് ആക്ട് പ്രകാരം ചുമത്തിയ കേസിൽ കോടതിയിൽ നിന്നേ ജാമ്യം കിട്ടൂ. ഒന്നര മാസം മുൻപ് മറ്റൊരാളും സമാനമായ കേസിൽ റിമാൻഡിലായിരുന്നു.

You might also like

Most Viewed