ശബരിമല വിഷയം എൽഡിഎഫിനു ദോഷം ചെയ്തു: ബാലകൃഷ്ണപിള്ള


കൊല്ലം: ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ദോഷം ചെയ്തെന്ന് കേരള കോൺഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണപിള്ള. ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്തത് ശരിയായില്ല. ഇതര മതസ്ഥരേയും ഇത് സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്നം പരിഹരിക്കാനാകില്ല. സർക്കാർ എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എൻഎസ്എസിന്‍റേതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.

You might also like

Most Viewed