ആലുവ സ്വർ‍ണ്ണക്കവർ‍ച്ചാ കേസിലെ മുഴുവൻ പ്രതികളും പിടിയിൽ


കൊച്ചി: ആലുവ സ്വർ‍ണ്ണക്കവർ‍ച്ചാ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. മുഖ്യപ്രതി പിടിയിലായതിന് പിന്നാലെ ഇന്നലെ നാലു പേരെ മൂന്നാറിൽ‍ നിന്നും പിടികൂടുകയായിരുന്നു. കവർ‍ച്ച ആസൂത്രണം ചെയ്തത് സ്വർ‍ണ്ണം ശുദ്ധീകരണശാലയിലെ മുൻ ഡ്രൈവർ‍ സതീഷാണ്. കഴിഞ്ഞയാഴ്ച കൊച്ചിയിലെ സ്വർ‍ണ്ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വർ‍ണ്ണം കവർ‍ന്നത്. − സതീഷിനെ കൂടാതെ കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. എയർഗൺ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികൾ മൂന്നാറിലെ കാട്ടിൽ‍ ഒളിവിൽ കഴിയുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഏറ്റുമുട്ടലിന് ശേഷമാണ് ഇവരെ കീഴടക്കാന്‍ കഴിഞ്ഞത്. ഏറ്റുമുട്ടലിൽ രണ്ട് പ്രതികൾക്ക് പരിക്കേറ്റിട്ടുണ്ട്. 

കവർച്ചയിലൂടെ കിട്ടിയ സ്വർണം ഭദ്രമായി ഒളിപ്പിച്ച ശേഷമാണ് മൂവരും ഒളിവിൽ പോയത്. മോഷണം നടന്ന ദിവസം രാത്രി സ്വർ‍ണ ശുദ്ധീകരണ ശാലയ്ക്ക് സമീപം കവർ‍ച്ചാ സംഘം എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സംശയം തോന്നിയ പ്രദേശവാസികളിൽ‍ ചിലർ‍ കാര്യം തിരക്കിയെങ്കിലും ഫാക്ടറിയിലെ ഒരു ജീവനക്കാരനെ കാണാൻ വന്നതെന്നായിരുന്നു മറുപടി.

ഈ മാസം 10 നായിരുന്നു കേരളത്തെ നടുക്കിയ വൻ സ്വർ‍ണ കവർ‍ച്ച നടന്നത്. മാർ‍ക്കറ്റിൽ‍ ആറ് കോടിയോളം രൂപ മൂല്യം വരുന്ന  21 കിലോയോളം സ്വർ‍ണം വാഹനം ആക്രമിച്ച്  സംഘം കൊള്ളയടിക്കുകയായിരുന്നു.

You might also like

Most Viewed