ആളു മാറി ശസ്ത്രക്രിയ; ഡോക്ടർക്കും ജീവനക്കാർക്കും പിഴവെന്ന് റിപ്പോർ‍ട്ട്


മഞ്ചേരി: മഞ്ചേരി മെഡിക്കൽ‍ കോളേജ് ആശുപത്രിയിൽ‍ 7 വയസുകാരൻ മുഹമ്മദ് ഡാനിഷിന് മൂക്കിന് നിശ്ചയിച്ച ശസ്ത്രക്രിയ വയറിന് നടത്തിയതിൽ‍ പിഴവ് സംഭവിച്ചെന്നു മെഡിക്കൽ കോളേജ് സുപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ‍ക്കും ആശുപത്രി ജീവനക്കാർ‍ക്കും ജാഗ്രതക്കുറവുണ്ടായെന്നും സൂപ്രണ്ടിന്റെ റിപ്പോർ‍ട്ടിലുണ്ട്. 

പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ കുട്ടിക്ക് ഹെർണിയയുടെ ഭാഗമായി ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. മൂക്കിലെ ദശ മാറ്റാൻ കരുവാരക്കുണ്ട് സ്വദേശിയായ മറ്റൊരു കുട്ടിക്കും ശസ്ത്രക്രിയ നടത്തേണ്ടതായിരുന്നു. ഇൗ കുട്ടിയെ ശസ്ത്രക്രിയ കഴിഞ്ഞ് വാർഡിലേക്ക് കൊണ്ടുവന്നപ്പോഴാണ് വയറിൽ ശസ്ത്രക്രിയ നടത്തിയതായി രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേതുടർന്ന് ഡോക്ടറെ വിവരമറിയിച്ചപ്പോൾ ഉടൻതന്നെ മൂക്കിലും ശസ്ത്രക്രിയ നടത്തി. ന്

ശസ്ത്രക്രിയക്ക് മുന്പ് രോഗികളുടെ കയ്യിലെ ടാഗിൽ എഴുതിയ പേരിൽ സാമ്യം വന്നതാണ് ആളു മാറാൻ കാരണമായതെന്നാണ് വിലയിരുത്തൽ. വയറിൽ ശസ്ത്രക്രിയ നടത്താൻ തങ്ങളോട് അനുമതി വാങ്ങിയിരുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. തിയേറ്ററിൽ കയറ്റിയപ്പോൾ കുട്ടിക്ക് ഹെർണിയ കണ്ടെത്തിയതിനെ തുടർന്ന് ഉടനെ ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്നാണ് ഡോക്ടറുടെ വാദം.

You might also like

Most Viewed