ടെലിവിഷൻ പിപണി കൈപ്പിടിയിലാക്കാൻ സാംസങും എൽ.ജിയും


മുംബൈ: ദക്ഷിണ കൊറിയൻ കന്പനികളായ സാംസങും എൽ.ജിയും വലിയ സ്ക്രീനുള്ള എൽ.ഇ.ഡി ടെലിവിഷനുകളുടെ വില കുറയ്ക്കുന്നു. ചൈനയിൽ നിന്നുള്ള ബ്രാൻഡുകളുമായി മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരു കന്പനികളും ദീപാവലിയോടനുബന്ധിച്ച് 43 മുതൽ 55വരെ വലിപ്പമുള്ള ടെലിവിഷനുകളുടെ വിലയിൽ 8−12 ശതമാനം വിലകുറച്ചിരുന്നു. ലോകക്കപ്പ് പ്രമാണിച്ച് മെയ് അവസാനവും വിലയിൽ 8000 രൂപ മുതൽ 15,000 രൂപവരെ കുറവുവരുത്തി.പഴയ സ്റ്റോക്കിന് എൽ.ജി 3000 മുതൽ 7000 രൂപവരെയും സാംസങ് 3000 രൂപ മുതൽ 4000 രൂപവരെയും വിലകുറച്ചിട്ടുണ്ട്. വിലക്കിഴിവിനൊപ്പം അനുബന്ധ ഉപകരണങ്ങൾ സൗജന്യമായി നൽകി വിപണി പിടിക്കാനാണ് സാംസങിന്റെ ശ്രമം. ഇതിനായി പുതിയ സ്റ്റോക്ക് ഉടനെ ഷോപ്പുകളിൽ എത്തിക്കും.

പരമാവധി ചില്ലറ വിലയിൽ സാംസങ് മാറ്റംവരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അതേസമയം, പരോക്ഷമായി വിലക്കുറവ് അനുവദിക്കാമെന്നുമാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശമെന്ന് പ്രമുഖ റീട്ടെയിൽ ശൃഖലയുടെ പ്രതിനിധി പറയുന്നു. സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ആധിപത്യം വന്നപ്പോൾ സ്വീകരിച്ച വിൽപ്പന തന്ത്രം തന്നെയാണിത്. ഷവോമി, ടി.സി.എൽ, തോംസൺ, ബി.പി.എൽ തുടങ്ങിയ ബ്രാൻഡുകളിൽനിന്നാണ് പ്രമുഖ ബ്രാൻഡുകൾക്ക് ഭീഷണിയുള്ളത്. 43 ഇഞ്ച് ടി.വിയുടെ വില 2018 ജനുവരിയിൽ 68,000−75,000 നിലവാരത്തിലായിരുന്നു. 2018 ഒക്ടോബർ ആയപ്പോഴേയ്ക്കും ഇത് 53,000−58,000 നിലവാരത്തിലായി. എന്നാൽ 2019 മെയ് ആയപ്പോഴേയ്ക്കും 42,000−44,000 നിലവാരത്തിലേയ്ക്ക് താഴുകയും ചെയ്തു. ഓൺലൈനിലൂടെ മാത്രം വിൽപ്പന നടത്തുന്ന ഷവോമി, ടി.സി.എൽ, തോംസൺ തുടങ്ങിയ ബ്രാൻഡുകൾ 43 ഇഞ്ച് യു.എച്ച്.ഡി ടി.വിക്ക് 23,999 മുതൽ 29,499 രൂപവരെയാണ് ഈടാക്കുന്നത്. 55 ഇഞ്ചിനാകട്ടെ 33,999−56799 രൂപയുമാണ് വില.

You might also like

Most Viewed