പതിനാറുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യവന്തം


കൊല്ലം: പുനലൂരിൽ പതിനാറുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പിറവന്തൂർ ആയിരവല്ലിക്കര ചീവോട് സ്വദേശി സുനിൽകുമാറിനു (40) ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും. കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 43 വർഷം തടവും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.പിറവന്തൂർ ചീവോട് സ്വദേശിയായ പെൺകുട്ടി 2017 ജൂലൈ 28നും 29നും മധ്യേയാണു കൊല്ലപ്പെട്ടത്. പ്ലസ്‌വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയും ഒച്ച വയ്ക്കാതിരിക്കാൻ കയ്യിൽ കരുതിയിരുന്ന കയർ ഉപയോഗിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. കൂടാതെ പെൺകുട്ടിയുടെ സ്വർണ മാലയും കവർന്നു. പുനലൂർ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. തുടർന്ന് റൂറൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ സി.ബി.സി.ഐ.ഡി എച്ച്.എച്ച്.ഡബ്ല്യു 1 കൊല്ലം സബ് യൂണിറ്റ് ഇൻസ്പെക്ടർ ജി.ജോൺസൺ നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്.

പ്രദേശത്ത് ഏറെ കോളിളക്കം സൃഷ്ടിക്കുകയും നാട്ടുകാരിൽ ഒരു വിഭാഗം പെൺകുട്ടിയുടെ പിതാവിനെ പോലും സംശയമുനയിൽ നിർത്തുകയും ചെയ്ത സംഭവത്തിൽ 2018 ജൂൺ 21ന് സുനിൽകുമാറിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. 

You might also like

Most Viewed