പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡി.വൈ.എഫ്‌.ഐ നേതാവ് മുങ്ങിമരിച്ചു


കാസർഗോഡ്: പുഴയിൽ വീണ കുട്ടിയും രക്ഷിക്കാനിറങ്ങിയ ഡി.വൈ.എഫ‌്.ഐ നേതാവ‌ും പുഴയിൽ മുങ്ങി മരിച്ചു. ഡി.വൈ.എഫ‌്.ഐ കുന്പള മേഖലാ സെക്രട്ടറിയും കോയിപ്പാടി സ്വദേശിയുമായ അജിത്ത‌്കുമാർ (37), കുന്പള നായിക്കാപ്പ‌് മുളിയടുക്കയിലെ മണികണ‌്ഠന്‍റെ മകൻ മനീഷ‌് (16)എന്നിവരാണ‌് മരിച്ചത‌്. 

ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ കല്ലടുക്ക മണിയിലനിൽ ശനിയാഴ‌്ച വൈകിട്ട‌് ആറരയോടെയാണ‌് സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടയിൽ പുഴയിൽ മുങ്ങിയ മനീഷിനെയും യക്ഷിതിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ‌് അജിത്ത‌് മരിച്ചത‌്. നാട്ടുകാർ മൂവരെയും തുന്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അജിത്ത‌്കുമാറും മനീഷും മരണപ്പെടുകയായായിരുന്നു. യക്ഷിത‌് (13) ആശുപത്രിയിൽ ചികിത്സയിലാണ‌്.

You might also like

Most Viewed