കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി


കൊച്ചി: പാലാരിവട്ടത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ഉദയ തൂങ്ങി മരിക്കുകയായിരുന്നു. കൊട്ടാരക്കര സ്വദേശിനിയാണ് ഉദയ. പുലർച്ചെയാണ് സംഭവം. രാവിലെ വാതിൽ തുറക്കാത്തത് കണ്ട് ശ്രദ്ധയിൽപ്പെട്ടവർ പോലീസിൽ വിവരം അറിയിക്കുകകയായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ കുറെനാളായി ഭർത്താവിൽ നിന്ന് അകന്ന് കഴിയുകയാണ് ഉദയ.

You might also like

Most Viewed