എറണാകുളം ബ്രോഡ് വേ മാർക്കറ്റിൽ വൻ ‍തീപിടുത്തം


 

കൊച്ചി: ബ്രോഡ് വേ മാർക്കറ്റിൽ തീപിടുത്തം. ബ്രോഡ് വേ മാർക്കറ്റിലെ ഒരു വസ്ത്രകടയിൽ നിന്നും തുടങ്ങിയ അഗ്നിബാധ നിമിഷ നേരം കൊണ്ട് കൂടുതൽ കടകളിലേക്ക് പടരുകയായിരുന്നു. അഗ്നിബാധയെ തുടർന്ന് ചുറ്റുവട്ടത്തുള്ള എല്ലാ കടകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. രാവിലെ പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 

ബ്രോഡ് വേയിലെ ചെറിയ വഴിയിലൂടെ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിക്കുക പ്രയാസകരമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആവശ്യമെങ്കിൽ എയർപോർ‍ട്ടിൽ നിന്നും കോട്രംസ്റ്റിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിക്കാനാണ് ധാരണ. ആർ‍ക്കും ഇതുവരെ പൊള്ളലേറ്റതായി അറിവില്ല. ബ്രോഡ് വേ മാർക്കറ്റിൽ നിരവധി തുണികടകൾ ഉള്ളതിനാൽ എത്രയും പെട്ടെന്ന് തീയണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ബ്രോഡ് വേ മാർക്കറ്റിലെ ഭദ്ര ടെക്സറ്റൈൽസ് എന്ന കടയിലാണ് അഗ്നിബാധ ആരംഭിച്ചത് എന്നാണ് വിവരം.

You might also like

Most Viewed