മാണിയുടെ സീറ്റ് ജോസഫിന്; വിമർശനവുമായി ജോസ് കെ.മാണി


തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ.ജോസഫിന് നിയമസഭയിൽ മുൻനിരയിൽ സീറ്റ്. കേരള കോൺ‍ഗ്രസിലെ സീനിയർ നേതാവ് എന്ന പരിഗണനയിലാണു കെ.എം മാണിയുടെ സീറ്റ് ജോസഫിന് നൽകിയത്. അതേസമയം, കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തെചൊല്ലി പോര് മുറുകുന്നതിനിടെ സ്പീക്കർക്ക് നൽകിയ കത്തുകളെ ചൊല്ലി പാർ‍ട്ടിയിൽ തർക്കം രൂക്ഷമാകുകയാണ്. പി.ജെ.ജോസഫിനെ നിയസഭയിൽ മുൻനിരയിൽ ഇരുത്തണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ നൽകിയ കത്താണ് ജോസ് കെ.മാണി വിഭാഗത്തെ ചൊടിപ്പിച്ചത്. മോൻസിന്റെ കത്ത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും പാർട്ടിയോട് കൂടിയാലോചിക്കാതെയാണ് മോൻസ് ജോസഫ് കത്ത് നൽകിയതെന്നും ജോസ് കെ.മാണി പറഞ്ഞു.  

You might also like

Most Viewed