ആ​ല​പ്പു​ഴ​യി​ല്‍ ഡി.വൈ.​എ​ഫ്.ഐ പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു


ആലപ്പുഴ: ചുങ്കത്തുണ്ടായ സംഘർഷത്തിൽ  ഡി.വൈ.എഫ്.ഐ   പ്രവർത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീറിനാണ് കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ ആർ.എസ്.എസ് പ്രവർത്തകരാണെന്നാണ് ഡി.വൈ.എഫ്.ഐ  ആരോപിക്കന്നത്.

You might also like

Most Viewed