വിദ്യാർത്ഥിക്ക് നിപ ബാധിച്ചത് പേരക്കയിൽ നിന്നാകാമെന്ന് കേന്ദ്ര സംഘം


കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ ബാധി ച്ചത് പേരക്കയിൽ നിന്നാണെന്ന് സൂചന. പനി ബാധിക്കുന്നതിന് രണ്ടാഴ്ച മുമ്പ് യുവാവ് ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നു. കേന്ദ്ര സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുവാവ് താൻ ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നെന്ന് വെളിപ്പെടുത്തിയത്. വിദ്യാർത്ഥി പേരയ്ക്ക കഴിച്ചിരുന്നെന്ന് കേന്ദ്ര സംഘം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.
പേരയ്ക്കയിൽ നിന്നാകം രോഗം വന്നതെന്ന നിഗമനത്തിലാണ് കേന്ദ്ര സംഘം. അതേസമയം ഇത് പ്രാഥമിക നിഗമനമാണെന്നും വവ്വാൽ കടിച്ച പേരയ്ക്ക യുവാവ് കഴിച്ചതാണോയെന്ന് ഉറപ്പില്ലെന്നും അവർ വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതൽ പഠനം വേണമെന്ന നിലപാടിലാണ് സംഘം. നിപ റിപ്പോർട്ട് ചെയ്തയുടൻ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. പഴംതീനി വവ്വാലുകളിൽ നിന്നാണ് സാധാരണയായി രോഗം പടരുന്നത്.
തുടർച്ചയായി നിപ രോഗം പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ ഇതിനെപ്പറ്റി പഠനം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

You might also like

Most Viewed