ജൂണ്‍ 18ന് വാഹനപണിമുടക്ക്


തിരുവനന്തപുരം: ജൂൺ 18ന് സംസ്ഥാന വ്യാപകമായി വാഹന പണിമുടക്കിന് മോട്ടോര്‍ വാഹനസംരക്ഷണ സമിതിആഹ്വാനം ചെയ്തു. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക.

ഇൻഷൂറൻസ് പ്രീമിയം വർദ്ധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരെയാണ് പണിമുടക്ക്. വിവിധ സംഘടനകളുടെ നേതാക്കള്‍ തൃശ്ശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

You might also like

Most Viewed