വിവാഹ വാഗ്ദാനം നൽകി പീഡനം; ബിനോയി കോടിയേരിക്കെതിരെ കേസ്


 

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയി കോടിയേരിക്കെതിരെ മാനഭംഗക്കേസ്. ദുബൈയിൽ ബാർ ഡാൻസ് ജീവനക്കാരിയായിരുന്ന യുവതിയുടെ പരാതിയിൽ മുംബൈ ഓഷിവാര പോലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി. ബിനോയിയുമായുള്ള ബന്ധത്തിൽ എട്ട് വയസുള്ള കുട്ടി ഉണ്ടെന്നുമാണ് ബിഹാർ സ്വദേശിയായ യുവതിയുടെ ആരോപണം. 2009 മുതൽ‍ 2018 വരെ ബിനോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. 

ദുബൈയിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുന്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെവച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നത്. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു. 2009 നവംബറിൽ താൻ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് താമസം മാറി. ഇതിനിടെ ബിനോയി പതിവായി ദുബൈയിൽ നിന്നും മുംബൈയിൽ വന്നുപോയിരുന്നുവെന്നും എല്ലാ മാസവും പണം അയച്ചിരുന്നുവെന്നും പരാതിക്കാരി പറയുന്നു. അതേസമയം ആരോപണങ്ങളെല്ലാം ബിനോയി നിഷേധിച്ചു. യുവതിയെ അറിയാമെന്നും പരാതി നിയമപരമായി നേരിടുമെന്നും ബിനോയ് പറഞ്ഞു.

You might also like

Most Viewed