ആരോപണങ്ങൾ വസ്തുതാ വിരുദ്ധം; പീഡന പരാതി തള്ളി ബിനോയി


 

മുംബൈ: തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് വസ്തുതാ വിരുദ്ധമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ബിനോയി കോടിയേരി. യുവതിയെ തനിക്ക് നേരിട്ട് അറിയാം. എന്തുകൊണ്ട് പരാതി നൽകിയെന്ന് അറിയില്ല. തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണിതെന്നും ബിനോയി മാധ്യമങ്ങളോട് പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയിക്കെതിരെ ദുബായിലെ ബാർ ഡാൻസ് ജീവനക്കാരിയാണ് മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയത്. ബിനോയി വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ബിഹാർ സ്വദേശിയായ യുവതി പരാതിയിൽ പറയുന്നു.   

You might also like

Most Viewed