റാഗിംങ്: പരാതി പറഞ്ഞ വിദ്യാർത്ഥിയുടെ കൈ സീനിയർ വിദ്യാർത്ഥികൾ തല്ലിയൊടിച്ചു


 

മലപ്പുറം: മലപ്പുറം വണ്ടൂരിൽ റാഗിംങിനിടെ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂർ വാണിയന്പലം സ്കൂളിലെ പ്ലസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാർത്ഥി പറഞ്ഞു. മുഹമ്മദ് ഷാഹുൽ കെ എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ വണ്ടൂർ പൊലീസ് കേസെടുത്തു.

 

കഴിഞ്ഞ ദിവസം കോഴിക്കോട് പ്ലസ് വൺ വിദ്യാത്ഥിക്ക് റാഗിംങിനിടെ കർണപുടം പൊട്ടിയിരുന്നു. ചെവിക്ക് അടിയേറ്റ പതിനാറുകാരന് കേള്‍വിക്കുറവ് സംഭവിച്ചിരുന്നു. നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ഹാഫിസ് അലിക്കാണ് പരിക്കേറ്റത്. 

You might also like

Most Viewed