കൊടുവള്ളി നഗരസഭാ കൗൺസിലർക്ക് ജയിലിൽ നിന്ന് കൊടി സുനിയുടെ ഭീഷണി


വിയ്യൂർ: സ്വർണക്കടത്ത് വിഷയത്തിൽ കൊടുവള്ളി നഗരസഭാ കൗൺസിലറെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി ഭീഷണിപ്പെടുത്തിയതായി പരാതി. ഖത്തറിൽ ജുവലറി ഉടമകൂടിയായ ലീഗ് കൗൺസിലർ കോഴിശേരി മജീദാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. 

ഖത്തറിൽ തന്‍റെ ഏജന്‍റ് കൊണ്ടുവരുന്ന സ്വർണം വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഭീഷണിയുണ്ടായത്. സെൻ‍ട്രൽ‍ ജയിലിൽ‍ നിന്നാണ് വിളിക്കുന്നതെന്നും തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒരാഴ്ചയ്ക്കകം വീട് ആക്രമിക്കുമെന്നുമാണ് സുനിയുടെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകുമെന്ന് മജീദ് അറിയിച്ചു. മജീദിന്‍റെ ഭാര്യ താമരശേരി ഡി.വൈ.എസ്.പിക്കും ഇതുസംബന്ധിച്ച് പരാതി നൽകി. കഴിഞ്ഞ ദിവസം കൊടി സുനിയെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ ജയിലിൽ പരിശോധന നടത്തവെ മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു.

You might also like

Most Viewed