ജയിൽ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ നിയമിക്കും: മുഖ്യമന്ത്രി


തിരുവനന്തപുരം: ജയിലുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ‌ഞ്ഞു. ജയിൽ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗത്തെ നിയമിക്കുമെന്നും ഐ.ആർ.ബി സ്കോർപിയോ വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ജയിലുകളിൽ അവിടുത്തെ അന്തരീക്ഷത്തിന് ചേരാത്ത ചില നടപടികൾ നടക്കുന്നുണ്ടെന്നും ഇതിനാലാണ് പരിശോധന ക‌‌‌‌ർശനമാക്കിയതെന്നും സഭയെ അറിയിച്ചു. 

ചില തടവുകാരെ ജയിൽ മാറ്റിയിട്ടുണ്ടെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥ‌ർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകൾ സുഖവാസ കേന്ദ്രങ്ങളാകുന്നുവെന്ന കെ.സി ജോസഫിന്റെ നിയമസഭയിലെ പരാമ‌ർശത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ജയിലുകളിൽ ജാമറുകൾ ഘടിപ്പിക്കുമെന്ന് അറിയിച്ചത്.  

You might also like

  • KIMS

Most Viewed