ബി.ജെ.പിയിൽ ചേരുമെന്ന സൂചന നൽകി ഡി.ജി.പി ജേക്കബ് തോമസ്


തിരുവനന്തപുരം ബി.ജെ.പിയിൽ ചേരുമെന്ന സൂചന നൽകി ഡി.ജി.പി ജേക്കബ് തോമസ്. ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട്  ദേശീയ നേതാക്കളുമായി ചർ‍ച്ച നടത്തിയെന്നും അവർ കാത്തിരിക്കാൻ നിർദ്ദേശം നൽകിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ബി.ജെ.പി കഴിവുള്ളവരെ അംഗീകരിക്കുന്ന പാർട്ടിയാണ്. സി.പി.എമ്മും കോൺ‍ഗ്രസും നിരന്തരം ദ്രോഹിക്കുകയാണെന്നും മുൻ വിജിലൻസ് ഡയറക്ടർ കൂടിയായ ജേക്കബ് തോമസ് പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബർ മുതൽ സസ്പെൻഷനിലാണ്. സർവീസ് സ്റ്റോറിയിൽ സർക്കാരിനെ വിമർശിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചാർത്തിയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതിനിടെ സർക്കാർ നിർദ്ദേശത്തെ തുടർന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

You might also like

  • KIMS

Most Viewed