പ്രളയ പുനരധിവാസം: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി


 

കൊച്ചി: പ്രളയ പുനരധിവാസത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. പ്രളയം നടന്നിട്ട് ഒരു വർഷമാകാറായിട്ടും പുനരധിവാസ പ്രഖ്യാപനങ്ങൾ വാഗ്ദാനങ്ങളായെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
അപേക്ഷകളും നടപടിയും സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കണക്കുകള്‍ പഞ്ചായത്ത് തിരിച്ച്‌ പ്രസിദ്ധപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. അതേസമയം, പ്രളയ പുനരധിവാസത്തിന് അർഹരായവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

You might also like

  • KIMS

Most Viewed