ട്രെയിൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി പ്ലാറ്റ്ഫോമില്‍ വീണു; കണ്ടുനിന്ന സുഹൃത്ത് കുഴഞ്ഞുവീണു


കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനിക്കു വീണു പരിക്കേറ്റു. പാലക്കാട് മണ്ണാർക്കാട് സ്വദേശിനി അഷ്മ ടി.ജോഷി (18) ക്കാണ് പരിക്കേറ്റത്. കൂട്ടുകാരി വീണു തലപൊട്ടിയതു കണ്ട് കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിനി അയിഷ കുഴഞ്ഞു വീണു. ഇരുവരും പ്ലാറ്റ്ഫോമിലേക്കാണ് വീണത്. ഇരുവരേയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്മയുടെ തലയ്ക്ക് പരുക്കുണ്ട്. ആശങ്കപ്പെടാൻ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടുന്നവരാണ് ഇവർ‍. രാത്രി ഏഴോടെയാണ് സംഭവം. ഏറ്റുമാനൂരിൽ സ്റ്റോപ്പ് ഇല്ലാത്ത ലോകമാന്യ തിലക്– കൊച്ചു വേളി ഗരീബ്‌രഥ് എക്സപ്രസ് വേഗം വളരെ കുറച്ച് പ്ലാറ്റ്ഫോമിലൂടെ കടന്നു പോകുന്നതിനിടെ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

You might also like

Most Viewed