യൂണിവേഴ്‍സിറ്റി കോളേജ് സംഘർ‍ഷം; ഗവർ‍ണർ‍ റിപ്പോർ‍ട്ട് തേടി


തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘർ‍ഷത്തിൽ ഗവർ‍ണർ‍ റിപ്പോർട്ട് തേടി. കോളേജിൽ നടന്ന അക്രമസംഭവങ്ങളിലും അനുബന്ധമായി ഉയർ‍ന്ന പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആക്ഷേപങ്ങളിലും വിശദമായ റിപ്പോർ‍ട്ട് വേണമെന്ന്് ഗവർ‍ണർ‍ സർ‍വ്വകലാശാല വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടു.

കേരളത്തിലെ തന്നെ പ്രമുഖ കോളേജുകളിൽ ഒന്നാണ് തിരുവനന്തപുരത്തെ യൂണിവേഴ്‍സിറ്റി കോളേജ്. വിദ്യാർ‍ത്ഥി സംഘടനാ പ്രശ്നങ്ങൾ കത്തിക്കുത്ത് വരെ എത്തുകയും യൂണിറ്റ് നേതാക്കൾ പിടിയിലാകുകയും ചെയ്ത സാഹചര്യത്തിൽ കൂടിയാണ് ഗവർ‍ണർ‍ പ്രശ്നത്തിൽ ഇടപെടുന്നത്. വിദ്യാർ‍ത്ഥി സംഘർ‍ഷത്തെ കുറിച്ച് വിശദമായ റിപ്പോർ‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

മാത്രമല്ല യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും യൂണിയൻ ഓഫീസ് പ്രവർ‍ത്തിച്ചിരുന്ന മുറിയിൽ നിന്നും സർ‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം വേണമെന്നാണ് ഗവർ‍ണർ‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

You might also like

Most Viewed