ക്യാന്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർ‍ജി; സർ‍ക്കാർ‍ വിശദീകരണം നൽകണം


കൊച്ചി: കലാലയ രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർ‍ജി. ഹർ‍ജിയിൽ സർ‍ക്കാരിനോട് കോടതി റിപ്പോർ‍ട്ട് തേടിയിട്ടുണ്ട്. വിദ്യാഭ്യാസ ബന്ദിന്‍റെ പേരിൽ സി.ബി.എസ്.‍സി സ്കൂളുകളിൽ പോലും പഠനം മുടക്കുകയാണെന്ന് ഹർ‍ജിക്കാരൻ ആരോപിക്കുന്നു. എന്നാൽ സി.ബി.എസ്.‍സി സ്കൂളുകളിൽ പഠനം മുടക്കുന്നതായി അറിവില്ലെന്ന് സർ‍ക്കാർ വാദിച്ചു. 

കൊല്ലം ജില്ലയിൽ അടക്കം ഇത്തരം സംഭവങ്ങൾ പതിവാണെന്നായിരുന്നു ഹർ‍ജിക്കാരന്‍റെ വാദം. ഏത് സ്കൂളിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്ന് ഹർ‍ജിയിൽ പരാമർ‍ശിക്കുന്നില്ലെന്ന് സർ‍ക്കാർ‍ നിലപാടെടുത്തു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. 

You might also like

Most Viewed