നീ​ണ്ട​ക​ര​യി​ൽ നി​ന്ന് കാ​ണാ​താ​യ ഒ​രു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


കൊല്ലം: നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ചുതെങ്ങ് തീരത്താണ് മൃതദേഹം അടിഞ്ഞത്. വെള്ളിയാഴ്ച രാവിലെ നീണ്ടകര തുറമുഖത്തുനിന്ന് ഒന്നര നോട്ടിക്കൽ മൈൽ ദൂരത്താണ് കടലിൽ ഇവരുടെ വള്ളം മറിഞ്ഞത്.

കാണാതായ തമിഴ്നാട് നീരോടി സ്വദേശികളായ ജോൺ ബോസ്കോ, ലൂർഥ് രാജ് എന്നിവർക്കായി കോസ്റ്റ്ഗാർഡും നാവികസേനയും തിരച്ചിൽ നടത്തുകയാണ്.

You might also like

Most Viewed