കൊച്ചി മെട്രോ: പുതിയ പാതയിലെ പരീക്ഷണ ഓട്ടം വിജയകരം


കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമെന്ന് കൊച്ചി മെട്രോ അധികൃതർ. മഹാരാജാസ് മുതൽ കടവന്ത്ര ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലാണ് ട്രയൽ റൺ നടത്തിയത്. 1.3 കിലോമീറ്ററിൽ ആണ് ട്രയൽ റൺ നടത്തിയത്.

90 മീറ്റർ നീളത്തിലുള്ള ക്യാൻഡി ലിവർ പാലമുള്ളത് ഈ പുതിയ പാതയിലാണ്. തൂണുകൾ കുറച്ച് ദൂരം കൂട്ടിയുള്ള വളരെ പ്രത്യേകതയുള്ള പാലമാണ് ക്യാൻഡി ലിവർ. ഈ ക്യാൻഡി ലിവർ പാലമുൾപ്പെടുന്ന ഭാഗത്താണ് ട്രെയിൻ ആദ്യഘട്ടത്തിൽ‍ ട്രയൽ റൺ‍ നടത്തുന്നത്. മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗതയിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ വേഗത കൂട്ടി, കൂടുതൽ ഭാഗങ്ങളിൽ പരീക്ഷണ ഓട്ടം നടത്തും.

You might also like

Most Viewed