സമരത്തെ അടിച്ചൊതുക്കിയാൽ പോലീസിനെ കെ.എസ്.യുക്കാർ കൈകാര്യം ചെയ്യും: കെ. സുധാകരൻ


തിരുവനന്തപുരം: പൊലീസിന് താക്കീതുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി. യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷത്തിന്‍റെയും പരീക്ഷാ ക്രമക്കേടിന്‍റെയും പശ്ചാത്തലത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരത്തെ അടിച്ചമർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കെ. സുധാകരൻ ആരോപിച്ചു. 

കെ.എസ്.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല. കാക്കി ഊരിയാൽ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓർക്കണം. എവിടെ വച്ചും കൈകാര്യം ചെയ്യാൻ കെ.എസ്.യുവിന് സാധിക്കുമെന്നും കെ. സുധാകരൻ മുന്നറിയിപ്പ് നൽകി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാൻ പൊലീസ് തയാറാകരുതെന്നും കെ. സുധാകരൻ ഓർമ്മിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെ.എസ.്‍യു വ്യാപിപ്പിച്ച സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. 

You might also like

Most Viewed