നാളെ വിദ്യാഭ്യാസ ബന്ദ്


തിരുവനന്തപുരം: കെ.എസ്.‌യു സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിനിടെ കെ.എസ്‌.യു− യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചതിലും സംസ്ഥാന അദ്ധ്യക്ഷൻ കെ.എം അഭിജിത്തിന്‍റെ നിരാഹാര പന്തലിന് നേരെ കണ്ണീർവാതകം എറിഞ്ഞതിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ നിരാഹാര സമരത്തിലായിരുന്ന കെ.എസ്‌.യു നേതാക്കൾക്ക് പിന്തുണ അറിയിച്ച് യൂത്ത് കോൺ‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷമുണ്ടായിരുന്നു. ഇതിനിടെ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തിനിടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എസ്‌.യു നേതാക്കൾ ആശുപത്രിയിലേക്ക് മാറ്റി.

You might also like

Most Viewed