മന്ത്രി എം.എം മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

തിരുവനന്തപുരം: തലയോട്ടിക്കുള്ളിൽ രക്തം കട്ട പിടിച്ച അവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വൈദ്യുതി മന്ത്രി എം.എം മണിയുടെ ശസ്ത്രക്രിയ പൂർത്തിയായി.
തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം പൂർണമായും നീക്കിയതായും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ മന്ത്രിയിപ്പോൾ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. രാവിലെ എട്ട് മണിയോടെയാണ് ന്യൂറോ സർജന്മാർ അടക്കമുള്ള വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചത്.
കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ആണ് മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ആണ് തലയോട്ടിയിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയത്.