വയനാട്ടിൽ ദന്പതികളെ മർദ്ദിച്ച സംഭവം; പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുന്നു


വയനാട്ടിൽ തമിഴ്‌നാട് സ്വദേശികളായ ദന്പതികളെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുന്നു. 21ന് രാത്രി അന്പലവയൽ ടൗണിൽ‍ വച്ചാണ് സജീവാനന്ദൻ എന്നയാൾ ദന്പതികളെ മർദ്ദിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ഞായറാഴ്ച രാത്രി അന്പലവയൽ ടൗണിൽ വച്ച് തമിഴ്‌നാട് സ്വദേശികളായ യുവതിയേയും യുവാവിനെയും സജീവാനന്ദൻ എന്നയാളാണ് ക്രൂരമായി മർ‍ദ്ദിച്ചത്. മർദ്ദനമേറ്റവരെയും സജീവാനന്ദിനെയും നാട്ടുകാർ പൊലീസ് േസ്റ്റഷനിൽ എത്തിച്ചെങ്കിലും യുവാവും യുവതിയും പരാതി നൽകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് കേസെടുക്കാതെ പ്രതിയെ വിട്ടയക്കുകയായിരുന്നു.

ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ നേരിട്ട് പൊലീസ് േസ്റ്റഷനിലെത്തി വിവരങ്ങൾ ആരാഞ്ഞു. 

You might also like

Most Viewed