ശിവരഞ്ജിത്ത് ഉത്തരക്കടലാസ് മുക്കിയത് പരീക്ഷാഹാളിൽ നിന്ന്


തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പരീക്ഷയുടെ ഉത്തരക്കടലാസ് എടുത്തതു പരീക്ഷാഹാളിൽ നിന്നെന്നു വ്യക്തമായി. കോളേജ് അധികൃതരാണ് ഇതു സംബന്ധിച്ചു സ്ഥിരീകരണം നൽകിയത്. 

കോളജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ പ്രണവിനു പരീക്ഷാസമയത്തു നൽകിയ ഉത്തരക്കടലാസ് ബുക്ക്‌ലെറ്റി കുത്തുകേസിൽ പ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നു കണ്ടെടുത്ത ഉത്തരക്കടലാസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കോളേജ് അധികൃതർ പോലീസിനെ അറിയിച്ചു. മറ്റു ഉത്തരക്കടലാസുകൾ എങ്ങനെ ശിവരഞ്ജിത്തിന്‍റെ കൈയിലെത്തി എന്നതിൽ വ്യക്തതയില്ല. 

ശിവരഞ്ജത്തിന്‍റെ വീട്ടിൽനിന്നു കണ്ടെടുത്ത ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ തയ്യാറാക്കിയതു ഹാജർ ക്രമീകരിക്കാനെന്നു പ്രതികൾ മൊഴി നൽകി. ഇതേക്കുറിച്ച് കേരള യൂണിവേഴ്സിറ്റി ഇതേവരെ പരാതി നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുമില്ല.

You might also like

Most Viewed