ഇടുക്കിയിലെ അനധികൃത നിർമ്മാണങ്ങൾക്ക് സാധുത നൽകാൻ സർക്കാർ തീരുമാനം


തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത നിർമ്മാണങ്ങൾക്ക് സാധുത നൽകാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. 15 സെന്‍റ് വരെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങളാണ് സാധുവാക്കുക. ചെറുകിട വ്യാപാരികൾക്കും കർഷകർക്കും ഏറെ ഉപകാരപ്രദമാകുന്നതിനു വേണ്ടിയാണ് മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. 

1964ലെ ഭൂനിയമപ്രകാരം പതിച്ചുനൽകിയ പട്ടയ ഭൂമിയിൽ നിർമ്മിച്ച കെട്ടിടങ്ങളാണ് ക്രമപ്പെടുത്തുക. 1500 ചതുരശ്ര അടിക്ക് മുകളിലുള്ളവർ സർക്കാർ ഏറ്റെടുക്കും. ഇതിനെ അനധികൃത നിർമ്മാണമായി കണക്കാക്കി നടപടി സ്വീകരിക്കാനാണ് തീരുമാനം. 15 സെന്‍റിലധികം ഭൂമിയുണ്ടെങ്കിൽ കെട്ടിടം ഉടമയ്ക്ക് പാട്ടത്തിന് നൽകാമെന്നും ഇതിൽ വ്യക്തമാക്കുന്നു.  2010ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ ശിപാർശ പരിഗണിച്ചതെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.

You might also like

Most Viewed