പ്രളയം: മരണം 87 ആയി


തിരുവനന്തപുരം: സംസ്ഥാനത്ത് പേമാരിയിൽ‍ മരിച്ചവരുടെ എണ്ണം 87 ആയി. ഉരുൾ‍പ്പൊട്ടൽ‍ ദുരന്തം വിതച്ച കവളപ്പാറയിൽ‍ നിന്നും ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ നിന്നും 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനിയും 39 പേരെ ഇവിടെ ‍ നിന്നും കണ്ടെത്താനുണ്ട്്. ഇന്നലെ നടന്ന തിരച്ചിലിൽ‍ ആറുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ‍ മധ്യവയസ്കൻ വെള്ളക്കെട്ടിൽ‍ വീണുമരിച്ചു. മണ്ണഞ്ചേരി സ്വദേശി  അജിത് കുമാർ (നാരായണൻ −50 ) ആണ് മരിച്ചത്.

വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരും. കൂടുതൽ വാഹനങ്ങൾ എത്തിച്ചു ദുരന്ത ഭൂമിയിലെ ചെളിയും മണ്ണും നീക്കൽ തുടരാൻ തന്നെയാണ് തീരുമാനം. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താൻ ഉള്ളത്. കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അനുകൂലമയ കാലാവസ്ഥ തിരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. ഒപ്പം വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർ‍ശിക്കും.

You might also like

Most Viewed