സ്വർണവില മുന്നോട്ട് തന്നെ!!


തിരുവനന്തപുരം: സ്വർ‍ണ വില കുതിച്ചുയരുന്നു. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വർ‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർ‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വർ‍ണവില കുതിച്ചുയർ‍ന്നു. 

ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 3,435 രൂപയും പവന് 27,480 രൂപയുമായിരുന്നു. ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,515.68 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനത്തിലേറെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില കുത്തെനെ ഉയരാൻ കാരണമായി. കേരളത്തിൽ ഓണം, വിവാഹ സീസണുകൾ അടുത്തിരിക്കുന്നതിനാൽ വില വീണ്ടും കൂടാനും സാധ്യതയുണ്ട്.

You might also like

Most Viewed