ചാവക്കാട് നൗഷാദ് വധം: മുഖ്യപ്രതി അറസ്റ്റിൽ‍


ചാവക്കാട്: കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി വടക്കേക്കാട് അവിയൂർ വാലിപറന്പിൽ ഫെബീറി(30)നെ പോലീസ്‌ അറസ്റ്റു ചെയ്തു. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതി സംഭവശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയവേ തിങ്കളാഴ്ച ചങ്ങരംകുളത്തുനിന്നാണ് കുന്നംകുളം അസി. പോലീസ് കമ്മീഷണർ ടി.എസ് സിനോജും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌. 

മറ്റ് പ്രതികളെക്കുറിച്ചും വ്യക്തമായ സൂചന അന്വേഷക സംഘത്തിന് ലഭിച്ചു. പിടിയിലായ ഫെബീർ എസ്.ഡി.പി.ഐ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമാണ്. കൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും  ഉടൻ അറസ്റ്റിലാവുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമീഷണർ സി.ഡി ശ്രീനിവാസൻ പറഞ്ഞു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എടക്കഴിയൂർ മേഖലയിലെ എസ്.ഡി.പി.ഐ പ്രവർത്തകൻ ചാവക്കാട് എടക്കഴിയൂർ നാലാംകൽൽ  തൈപ്പറന്പിൽ വീട്ടിൽ സി എം മുബീ(26)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

You might also like

Most Viewed