കേരളത്തിന് സഹായഹസ്തവുമായി ഡി.എം.കെയും


ചെന്നൈ: പ്രളയം ദുരന്തം വിതച്ച കേരളത്തിന് സഹായഹസ്തവുമായി ഡി.എം.കെയും. കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാട്ടിലെ 34ഓളം ജില്ലകളിൽ നിന്ന് ഡി.എം.കെ പ്രവർത്തകർ ശേഖരിച്ച അവശ്യസാധന വസ്തുക്കൾ ഇന്ന് കേരള ഘടകത്തിന് കൈമാറും.

പുതുവസ്ത്രം, ബേബി ഫുഡ്, വാട്ടർബോട്ടിൽ, അരി, പലവ്യജ്ഞനം, സാനിട്ടറി നാപ്കിൻ, പഠന സാമഗ്രികൾ തുടങ്ങിയവയാണ് പ്രവർത്തകർ ശേഖരിച്ചത്. ഏതാണ്ട് അറുപത് ലോഡ് വസ്തുകൾ ശേഖരിച്ചു കഴിഞ്ഞു. ഇന്ന് വൈകുന്നേരം നാലിന് ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ കേരള ഘടകം സെക്രട്ടറി പുതുകോട്ടെ മുരുകേശന് സാധനങ്ങൾ കൈമാറും.

You might also like

Most Viewed