കണ്ണൂർ മുൻ ഡി.സി.സി പ്രസിഡണ്ട് പി. രാമകൃഷ്ണൻ അന്തരിച്ചു


കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡി.സി.സി പ്രസിഡന്റുമായ പി. രാമകൃഷ്ണൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈയിടെയായി മറവി രോഗവും അലട്ടിയിരുന്നു. 

ഡി.സി.സി പ്രസിഡന്റ് ആയിരിക്കെ കെ.സുധാകരനെതിരെ ആരോപണമുന്നയിച്ചതിന് സുധാകരാനുകൂലികൾ അദ്ദേഹത്തെ പാർട്ടി ഓഫിസിൽ കടത്താതെ പുറത്ത് തടഞ്ഞത് വിവാദമായിരുന്നു. എന്നാൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുധാകരന് കണ്ണൂർ ഡിസിസി നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഒടുവിൽ പങ്കെടുത്തത്.

You might also like

Most Viewed