കെവിൻ വധക്കേസിൽ വിധി 22ന്


കോട്ടയം: കെവിൻ വധക്കേസിൽ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.  കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ വാദിച്ചു. എന്നാൽ, ഇത് നിഷേധിക്കുന്ന നിലപാടാണ് പ്രതിഭാഗം കോടതിയിൽ സ്വീകരിച്ചത്. കെവിന്‍റേത് ദുരഭിമാനക്കൊലയാണോ എന്ന് സ്ഥിരീകരിക്കാൻ വേണ്ടി, വിധി പറയുന്നത് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിച്ചു. 

കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛൻ ചാക്കോ ജോൺ,  സഹോദരൻ സാനു ചാക്കോ എന്നിവരുൾപ്പടെ  14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രിൽ 24ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.  2019 ജൂലൈ 30നാണ് കെവിൻ വധക്കേസിൽ വിചാരണ പൂർത്തിയായത്. 113 സാക്ഷികളെ വിസ്തരിച്ച കേസിൽ, 238 രേഖകളും  50ലേറെ തെളിവുകളും കോടതി പരിശോധിച്ചു.  

You might also like

Most Viewed