മറൈൻ ഡ്രൈവ് വാക് വേ; അനധികൃത സ്ഥാപനങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി


കൊച്ചി: മറൈൻ ഡ്രൈവ് വാക് വേയിൽ ഉള്ള എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ഉടൻ നടപടിയെടുക്കാൻ കൊച്ചി കോർപ്പറേഷനോടാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

പൊലീസിന്‍റെ സഹായത്തോടെ എത്രയും വേഗം അനധികൃത വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചുമാറ്റണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വാക് വേയിലെ ബെഞ്ചുകളുടെ അറ്റകുറ്റപ്പണി നടത്തണം. വാക് വേയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനത്തെയും അവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

You might also like

Most Viewed