മഴക്കെടുതിയിൽ മരണം 104 ആയി: കവളപ്പാറയിൽ നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു


മലപ്പുറം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 104 ആയി. ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഇന്ന് ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മുപ്പതായി. പ്രദേശത്ത് മഴ ശക്തമായത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും മണ്ണുമാന്തികളടക്കം ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ കവളപ്പാറയിൽ നിന്ന് നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ അവസാനിപ്പിച്ച തിരച്ചിൽ ബുധനാഴ്ച രാവിലെയാണ് പുനഃരാരംഭിച്ചത്.                         

അതേസമയം വൻ ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിൽ കാണാതായ ഏഴുപേർക്കായുള്ള തിരച്ചിൽ ബുധനാഴ്ചയും തുടരുകയാണ്.  

You might also like

Most Viewed