എ.കെ സുധീർ‍ നന്പൂതിരി ശബരിമല മേൽ‍ശാന്തി


പത്തനംതിട്ട: ശബരിമല മേൽ‍ശാന്തിയായി എ.കെ സുധീർ‍ നന്പൂതിരിയെ തിരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയായ സുധീർ‍ നന്പൂതിരി അടുത്ത മണ്ധലകാലം മുതൽ‍ ഒരുവർ‍ഷം ശബരിമലയിലെ ശാന്തി ചുമതല വഹിക്കും. പരിശീലനത്തിന്  ശേഷമായിരിക്കും അടുത്ത സീസൺ മുതൽ‍ അദ്ദേഹം ചുമതലയേറ്റെടുക്കുക.

മാളികപ്പുറം മേൽ‍ശാന്തിയായി എം.എസ് പരമേശ്വരൻ നന്പൂതിരിയെ തിരഞ്ഞെടുത്തു. എറണാകുളം പുളിയനം സ്വദേശിയാണ് പരമേശ്വരൻ നന്പൂതിരി. നിലവിലെ മേൽ‍ശാന്തിമാരുടെയും ദേവസ്വം ബോർ‍ഡ് പ്രസിഡണ്ടിന്‍റെയും ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ‍ കമ്മീഷണർ‍ ഉൾ‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നടപടിക്രമങ്ങൾ‍ പൂർ‍ത്തിയാക്കിയത്. ചിങ്ങമാസ പൂജകൾ‍ക്ക് ശേഷം 21ന് രാത്രി ശബരിമല അടയ്ക്കും.

You might also like

Most Viewed