സി.പി.ഐ മാർച്ച്: എം.എൽ‍.എയെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടിയില്ല


കൊച്ചി: സി.പി.ഐയുടെ എറണാകുളം ഐ.ജി ഓഫീസ് മാർ‍ച്ചിൽ‍ എൽ‍ദോ എബ്രഹാം എം.എൽ‍.എയ്ക്കും പാർ‍ട്ടി നേതാക്കൾ‍ക്കും എതിരെ  ലാത്തിചാർ‍ജ് നടത്തിയ പോലീസുകാർ‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡിജിപി. കളക്ടറുടെ അന്വേഷണ റിപ്പോർ‍ട്ടിൽ‍ പോലീസുകാരുടെ പിഴവുകൾ‍ എടുത്തുപറയാത്തതിനാൽ‍ നടപടിയെടുക്കാൻ ആവില്ലെന്ന് ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു. 

കൊച്ചിയിൽ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് എൽദോ എബ്രഹാം ഉൾപ്പെടെയുള്ള നേതാക്കൾക്ക് മർദ്ദനമേറ്റത്. മർദ്ദനത്തിൽ എം.എൽ.എയുടെ കൈക്ക് പൊട്ടലേറ്റിരുന്നു. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിക്കും ലാത്തിച്ചാർ‍ജിൽ പരിക്കേറ്റിരുന്നു. ശക്തമായ നടപടി വേണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം

You might also like

Most Viewed